കു​ടും​ബ​ങ്ങ​ളി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്ക​രു​ത്: സ​ഹാ​യമെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ്
Monday, May 25, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം : ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് മ​ദ്യ​ശാ​ല​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​പ്പോ​ഴു​ള്ള കു​ടും​ബ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നാ​യി സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്ക​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ആ​ർ. ക്രി​സ്തു​ദാ​സ്.​മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
‌ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്ന് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത് യാ​ഥാ​ർ​ത്ഥ്യ​മാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം തോ​ന്നു​ക​യാ​ണ്. പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​തു​പോ​ലെ സം​സ്ഥാ​ന​ത്ത് മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ഹാ​യ​മെ​ത്രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ള​യംഇ​മാം ഷു​ഹൈ​ബ് മൗ​ല​വി, സ്വാ​മി അ​ശ്വ​തി തി​രു​നാ​ൾ, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ, ടി​എ​സ് എ​സ് എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ഷ്‌ലി​ൻ ജോ​സ്, അ​ഡി​ക് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജോ​ണ്‍​സ​ണ്‍. ജെ ​ഇ​ട​യാ​റ​ന്മു​ള, സ​ർ​വോ​ദ​യ മ​ണ്ഡ​ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.