പാ​റ​ഖ​ന​നം: വീ​ടു​ക​ൾ​ക്കു​ണ്ടാ​യ ത​ക​രാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, May 25, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നാ​യി ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ട​വി​ള - ആ​യി​ര​വി​ല്ലി പാ​റ​മ​ട​ക​ളി​ൽ ന​ട​ത്തു​ന്ന പാ​റ​ഖ​ന​ന​ത്തി​ൽ സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ണ്ടാ​യ ത​ക​രാ​റു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ജി​ല്ലാ ക​ള​ക്ട​റും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ണ്‍​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റും സ്ഥ​ലം പ​രി​ശോ​ധി​ച്ച് നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. വ​ഞ്ചി​യൂ​ർ ക​ട​വി​ള സ്വ​ദേ​ശി​ക​ളു​ടെ വീ​ടു​ക​ൾ​ക്കു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. വീ​ടി​ന്‍റെ അ​ടി​ത്ത​റ​യും ചു​മ​രു​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം വേ​ർ​പെ​ട്ട​താ​യി പ​രാ​തി​ക​ളി​ൽ പ​റ​യു​ന്നു. ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ലൂ​ടെ​ചു​മ​രു​ക​ൾ വി​ണ്ട ുകീ​റി​യ​തി​നാ​ൽ മ​ഴ​യ​ത്ത് വെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 24 മ​ണി​ക്കൂ​റും ഖ​ന​നം ന​ട​ത്താ​റു​ണ്ടെ​ന്നും പ​രാ​തി​ക​ളി​ൽ പ​റ​യു​ന്നു.​പാ​റ​വ​ണ്ടി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ യാ​ത്ര കാ​ര​ണം പൊ​ടി​യും പു​ക​യും ഉ​യ​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ണ്ട ാകു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ട​വി​ള സ്വ​ദേ​ശി​ക​ളാ​യ എ. ​ഗീ​ത, വി.​ശൈ​ല, വി.​ആ​ർ.​ലാ​ജു​മോ​ൾ , സ​ത്യ​ശീ​ല​ൻ എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.