ക​ട ക​ത്തി​ന​ശി​ച്ചു:​ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Monday, May 25, 2020 11:46 PM IST
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ൽ​ശാ​ല​യി​ൽ ക​ട ക​ത്തി​ന​ശി​ച്ചു. വി​ള​പ്പി​ൽ​ശാ​ല പു​റ്റു​മ്മേ​ൽ​കോ​ണ​ത്ത് മ​ധു​സൂ​ദ​ന​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ണി​ക​ണ്ഠ പാ​ൻ​ഷോ​പ്പാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് ക​ത്തി​ന​ശി​ച്ച​ത്.
ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ട​യ്ക്ക് പി​ന്നി​ലെ വീ​ട്ടി​ലാ​ണ് മ​ധു​സൂ​ദ​ന​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട് നോ​ക്കു​മ്പോ​ഴാ​ണ് ക​ട​യി​ൽ നി​ന്നു തീ ​ഉ​യ​രു​ന്ന​ത് കാ​ണു​ന്ന​ത്. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും കി​ള്ളി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ഓ​ടു​മേ​ഞ്ഞ മേ​ൽ​ക്കൂ​ര​യും പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി. പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​യു​ന്നു. തീ ​പി​ടി​ത്ത​മു​ണ്ടാ​യ ക​ട​യോ​ട് ചേ​ർ​ന്ന് നി​ര​വ​ധി ക​ട​മു​റി​ക​ളും ര​ണ്ട് വീ​ടു​ക​ളും ഉ​ണ്ട്. നാ​ട്ടു​കാ​ർ സ​മ​യോ​ചി​ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.