ലോ​ഗോ​സ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​കും
Monday, May 25, 2020 11:46 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ല​ത്തീ​ന്‍ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വ്ളാ​ങ്ങാ​മു​റി​യി​ലെ ലോ​ഗോ​സ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന് വി​ട്ട് ന​ൽ​കും.​ആ​ദ്യ​ഘ​ട്ട​മാ​യി ലോ​ഗോ​സ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ലെ 25 ബാ​ത്ത് അ​റ്റാ​ച്ചി​ഡ് മു​റി​ക​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റ്റെ​ടു​ത്തു.

ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്രം ഏ​റ്റെു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ കെ. ​ആ​ന്‍​സ​ന്‍ എം​എ​ൽ​എ , മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ, ഡ​പ്യൂ​ട്ടി​ക​ള​ക്ട​ര്‍ സു​രേ​ഷ്, നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​ര്‍ അ​ജ​യ​ന്‍, ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ശി​വ​കു​മാ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രി​കു​മാ​ര്‍, ലോ​ഗോ​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​കി​ര​ണ്‍​രാ​ജ് , വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഏ​റ്റെ​ടു​ത്ത മു​റി​ക​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ന​ട​ത്തി. മു​റി​ക​ള്‍​ക്ക് വേ​ണ്ട മെ​ത്ത​ക​ളും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളും മു​നി​സി​പ്പാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​യ്യു​മെ​ന്ന് ചെ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ. ആ​ര്‍. ഹീ​ബ പ​റ​ഞ്ഞു. ലോ​ഗോ​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യി നി​ഡ്സി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ഓ​ഫീ​സു​ക​ള്‍ പ​ത്താ​ങ്ക​ല്ലി​ലെ പ​ഴ​യ ബി​ഷ​പ്സ് ഹൗ​സി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യ​താ​യി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി ക്രി​സ്തു​ദാ​സ് അ​റി​യി​ച്ചു.