സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ത​ർ​ക്കം: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം നി​ല​ച്ചു
Sunday, May 24, 2020 2:35 AM IST
കാ​ട്ടാ​ക്ക​ട : സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​കേ​ണ്ട മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം നി​ല​ച്ചു. കു​റ്റി​ച്ച​ൽ മു​ത​ൽ പാ​റ​ശാ​ല വ​രെ നീ​ളു​ന്ന​ഭാ​ഗ​ത്തെ നി​ർ​മാ​ണ​മാ​ണ് നി​ല​ച്ച​ത്.​ഒ​ന്നാം റീ​ച്ചി​ന്‍റെ നി​ർ​മാ​ണ​ജോ​ലി​ക​ൾ നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ലോ​ക്ക് ഡൗ​ൺ ഇ​ള​വു​ക​ളെ തു​ട​ർ​ന്ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടും നി​ല​ച്ച പ​ണി​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.
2018 ന​വം​ബ​റി​ലാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ 15.5 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന ഒ​ന്നാം റീ​ച്ചി​ന്‍റെ പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ട​നി​ർ​മാ​ണ​വും റോ​ഡി​ന്‍റെ വീ​തി​കൂ​ട്ട​ലും മാ​ത്ര​മാ​ണ് ഇ​തേ​വ​രെ ന​ട​ന്നി​ട്ടു​ള്ള​ത്. വീ​തി കൂ​ട്ടി​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള സ്വ​കാ​ര്യ​വ​സ്തു​വി​ലെ മ​തി​ൽ നി​ർ​മാ​ണ​ത്തി​നു ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞു. ചി​ല ഭാ​ഗ​ത്ത് വ​സ്തു ഉ​ട​മ​ക​ൾ ത​ർ​ക്കം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ ​ഭാ​ഗം ഒ​ഴി​വാ​ക്കി​യാ​ണ് പ​ണി​ക​ൾ ചെ​യ്യു​ന്ന​ത്. കു​റ​ച്ചു തൊ​ഴി​ലാ​ളി​ക​ളെ​വ​ച്ച് പ​ണി​ക​ൾ ന​ട​ത്തി​യ​തി​നാ​ലാ​ണ് നി​ർ​മാ​ണം വൈ​കി​യ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. നി​ർ​മാ​ണം ന​ട​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ലോ​ക്ക് ഡൗ​ണും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ത​ർ​ക്ക​ങ്ങ​ളു​മാ​ണ് നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ച​തെ​ന്ന് സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ​പ​റ​ഞ്ഞു.
മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​രാ​റു​കാ​രു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ചെ​ന്നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ണി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​ല​യോ​ര ഹൈ​വേ​യു​ടെ ആ​ദ്യ റീ​ച്ചി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി​യി​ൽ​നി​ന്ന് 54 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.​പാ​റ​ശാ​ല മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ 47 റീ​ച്ചു​ക​ളാ​യി പ​ണി​യു​ന്ന 1251 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഹൈ​വേ നി​ർ​മാ​ണ​ത്തി​നാ​യി കി​ഫ്ബി മു​ഖാ​ന്ത​രം 3500 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.