ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി വ​ലി​യ​കു​ന്ന് ഗ​വ.​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചു
Sunday, May 24, 2020 2:33 AM IST
ആ​റ്റി​ങ്ങ​ൽ: ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി വ​ലി​യ​കു​ന്ന് ഗ​വ.​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചു.​വ​ലി​യ​കു​ന്ന് ഗ​വ. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു.
65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ഗ​ർ​ഭി​ണി​ക​ളും 10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​ണ് ഇ​തി​ൽ മു​ൻ​ഗ​ണ​ന.
രോ​ഗി​ക​ളൊ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രോ കൂ​ടാ​തെ ആ​രോ​ഗ്യ​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യോ ഡോ​ക്ട​റു​മാ​യി 8848826969 എ​ന്ന ന​മ്പ​റി​ലൂ​ടെ ഫോ​ൺ വ​ഴി ബ​ന്ധ​പ്പെ​ടാം. ഒ​രാ​ൾ​ക്ക് മൂ​ന്ന് മി​നി​റ്റ് എ​ന്ന ക്ര​മ​ത്തി​ലാ​ണ് ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​കൊ​റോ​ണ കാ​ല​ത്ത് ഇ​ത്ത​ര​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി ഫോ​ണി​ലൂ​ടെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്ന് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ വോ​ള​ന്‍റി​യ​ർ​മാ​ർ മു​ഖേ​ന രോ​ഗി​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യു​ള്ള സ്മാ​ർ​ട്ട് ഫോ​ൺ സം​ഭാ​വ​ന ചെ​യ്ത​ത് വി​ശ്വാ​സ് മെ​ഡി​ക്ക​ൽ​സ് ഉ​ട​മ അ​നി​ലാ​ണ്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​സ്റ്റി​ൻ ജോ​സ്, ടെ​ലി​മെ​ഡി​സി​ൻ ഹോ​സ്പി​റ്റ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. താ​ലൂ​ക്കാ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​വ​ന​വ​ഞ്ചേ​രി രാ​ജു, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി. ​അ​ജ​യ​കു​മാ​ർ, ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ട് രാ​ജേ​ഷ്, ഡോ. ​ബി​ന്ദു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.