നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്ക​ണം: വി.​കെ. മ​ധു
Sunday, May 24, 2020 2:33 AM IST
വി​തു​ര: ക​ന​ത്ത​മ​ഴ​യി​ൽ ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​യി​ൽ നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ​മാ​ണു​ണ്ടാ​യ​ത്.
കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടൂ​ർ, ച​പ്പാ​ത്ത്, പ​രു​ത്തി​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം ഉ​ണ്ടാ​കു​ക​യും വീ​ടു​ക​ൾ ത​ക​രു​ക​യും ചെ​യ്തു. ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി വി​തു​ര​യി​ലും നാ​ശ​മു​ണ്ടാ​യി. വാ​മ​ന​പു​രം ന​ദി ക​ര​ക​വി​ഞ്ഞ​തോ​ടെ പാ​ലോ​ടും വെ​ള്ളം ക​യ​റി. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ത​ഹ​സി​ൽ​ദാ​ർ​മാ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​വി​ജു​മോ​ഹ​ൻ, കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ, വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ. കൃ​ഷ്ണ​കു​മാ​രി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.