പ്ര​വാ​സി​ക​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ന്‍റെ കൈ​ത്താ​ങ്ങ്
Sunday, April 5, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കും മ​ല​യാ​ളം ഭാ​ഷാ പ​ഠ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് വീ​ട്ടി​ലെ ക​ളി​ക​ൾ മ​ല​യാ​ളം മി​ഷ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാം. ന്ധ​ക​ളി​ക്കാം-​വാ​യി​ക്കാം, സ​മ്മാ​നം നേ​ടാം’ എ​ന്ന സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാം. അ​തോ​ടൊ​പ്പം ന്ധ​വീ​ട്ടി​ലെ പാ​ട്ട്, നാ​ട്ടി​ലെ കൂ​ട്ട്’ എ​ന്ന അ​ന്താ​ക്ഷ​രി ച​ല​ഞ്ചു​മു​ണ്ട്. ഇ​ഷ്ട​മു​ള്ള നാ​ലു വ​രി ച​ല​ച്ചി​ത്ര​ഗാ​നം പാ​ടി നാ​ട്ടി​ലെ ഏ​തെ​ങ്കി​ലും കു​ട്ടി​യെ ഇ​തി​ലൂ​ടെ ചാ​ല​ഞ്ച് ചെ​യ്യാം. ആ ​പാ​ട്ടി​ലെ ഒ​രു വാ​ക്ക് വ​രു​ന്ന പാ​ട്ടാ​യി​രി​ക്ക​ണം ചാ​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി തു​ട​ർ​ന്നു പാ​ടേ​ണ്ട​ത്. ആ ​കു​ട്ടി​ക്ക് കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള വേ​റൊ​രു കു​ട്ടി​യു​മാ​യി ചാ​ല​ഞ്ച് തു​ട​രാം. ഇ​വ മ​ല​യാ​ളം മി​ഷ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്യും. തെ​ര​ഞ്ഞെ​ടു​ത്ത വി​ഡി​യോ​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കും. മി​ക​ച്ച​വ മ​ല​യാ​ളം മി​ഷ​ൻ​റെ ന്ധ​റേ​ഡി​യോ മ​ല​യാ​ള’​ത്തി​ലും യൂ​ട്യൂ​ബി​ലും സം​പ്രേ​ഷ​ണം ചെ​യ്യും.
14 ന് ​ചാ​ല​ഞ്ച് അ​വ​സാ​നി​ക്കും. നാ​ലു വ​രി​യി​ൽ നി​ന്ന് ഇ​ഷ്ട​മു​ള്ള ഒ​രു വാ​ക്ക് വ​രു​ന്ന പാ​ട്ടു പാ​ടി ആ ​കു​ട്ടി വി​ദേ​ശ​ത്തു​ള്ള മ​റ്റൊ​രു കു​ട്ടി​യെ ചാ​ല​ഞ്ച് ചെ​യ്യ​ണം. ഇ​തു കു​ടും​ബാം​ഗ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​ഡി​യോ എ​ടു​ത്ത് മ​ല​യാ​ളം മി​ഷ​ൻ ഫേ​സ് ബു​ക്ക് പേ​ജി​ൽ ക​മ​ൻ​റാ​യി ഇ​ടാം (https://www.facebook.com/MalayalamMissionKerala/). അ​വ​സാ​ന തീ​യ​തി 30. മി​ക​ച്ച​വ​യ്ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ല്കു​മെ​ന്നു മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ സു​ജ സൂ​സ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.