സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​യ്ക്കുള്ള ഉ​ത്പ​ന്ന​ങ്ങ​ൾ കൈമാറി
Sunday, April 5, 2020 11:59 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ന​ട​ത്തി​വ​രു​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള​യ്ക്ക് ഒ​രു ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ഉ​ത്പ​ന്ന​ങ്ങ​ളും എ​ഐ​വൈ​എ​ഫ് നെ​ടു​മ​ങ്ങാ​ട് മേ​ഖ​ലാ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ചു ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി.
വി​വി​ധ യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളി​ൽ നി​ന്നാ​യി സ​മാ​ഹ​രി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ടു​ക്ക​ളാ​യ നി​കു​ഞ്ജം ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. സാം ​മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. ഷെ​മീ​ർ, മേ​ഖ​ലാ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സി. ​എ​സ്. സ​ച്ചി​ൻ, പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ​നീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌