ചാ​രാ​യം വാ​റ്റ്: യു​വാ​വ് പി​ടി​യി​ൽ
Sunday, April 5, 2020 11:59 PM IST
കാ​ട്ടാ​ക്ക​ട : ചാ​രാ​യം വാ​റ്റു​ക​യാ​യി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ള​പ്പി​ൽ​ശാ​ല​യി​ൽ ക​ടു​മ്പു​പാ​റ​യ്ക്ക് മു​ക​ളി​ൽ ചാ​രാ​യം വാ​റ്റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ക​ട്ട​യ്ക്കോ​ട് കു​ഴി​വി​ള അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ൽ രാ​ജ് (20) നെ​യാ​ണ് വി​ള​പ്പി​ൽ​ശാ​ല സി​ഐ ബി.​എ​സ്. സ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 75 ലി​റ്റ​ർ കോ​ഡ​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പെ​ട്ടു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. എ​സ്ഐ ഷി​ബു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​നോ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ർ, ലി​യോ രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.