ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, April 5, 2020 11:59 PM IST
വി​തു​ര: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
ചെ​റ്റ​ച്ച​ൽ വാ​വു​പു​ര സ്വ​ദേ​ശി ജി. ​ബാ​ഹു​ലേ​യ​ൻ​നാ​യ​രെ(65)​ആ​ണ് വി​തു​ര -പാ​ലോ​ട് റോ​ഡി​ൽ ചാ​യം ദ​ർ​പ്പ​യി​ലു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ലോ​ട്ട​റി വി​ൽ​പ്പ​ന നി​ർ​ത്തി​യ​തോ​ടെ ബാ​ഹു​ലേ​യ​ൻ നാ​യ​രു​ടെ വ​രു​മാ​ന​മാ​ർ​ഗം അ​ട​ഞ്ഞി​രു​ന്നു. കു​ടും​ബ​വു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്ന ബാ​ഹു​ലേ​യ​ൻ ക​ട​വ​രാ​ന്ത​ക​ളി​ലും, വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളി​ലു​മാ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. ലോ​ട്ട​റി വ​രു​മാ​നം നി​ല​ച്ച​തോ​ടെ ബാ​ഹു​ലേ​യ​ന് വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നും ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു.
പോ​ലീ​സും സ​ഹാ​യം ന​ൽ​കു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു. ഭാ​ര്യ​യും. ര​ണ്ട് മ​ക്ക​ളു​മു​ണ്ട്.