വീട്ടമ്മയെ ആ​ക്ര​മി​ച്ചു സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേസിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, April 5, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല ഹെ​ലി​പ്പാ​ഡി​ല്‍ ക​ച്ച​വ​ടം സ്ഥാ​പ​നം ന​ട​ത്തി വ​ന്നി​രു​ന്ന ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ക്വ​ട്ടേ​ഷ​ന്‍ തു​ക ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ വ​ര്‍​ക്ക​ല ചി​ല​ക്കു​ര്‍ കു​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ആ​മി​ന​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​മി​ന​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന നാ​ല് പ​വ​ന്‍ സ്വ​ര്‍​ണ മാ​ല​യും മൊ​ബൈ​ല്‍ ഫോ​ണും മു​പ്പ​തി​നാ​യി​രം രൂ​പ​യും വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ബു​ക്കു​ക​ളും ക​വ​ര്‍​ച്ച ചെയ്ത കേ​സി​ലെ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ വ​ര്‍​ക്ക​ല പോ​ലീസ് അ​റ​സ്റ്റ് ചെ​യ്തു.
അ​ഴൂ​ര്‍ കൊ​ച്ചു​തു​രു​ത്ത് പു​ത്ത​ന്‍ ബം​ഗ്ലാ​വി​ല്‍ റി​യാ​സ് (32), ക​ര​വാ​രം ചാ​ത്ത​ന്‍​പ്പ​റ കു​ന്നു​പ​ലം ഏ​ആ നി​വാ​സി​ല്‍ അ​രു​ണ്‍ കൃ​ഷ്ണ(​അ​ച്ചു25), ആ​ലം​കോ​ട് ഗു​രു​നാ​ഗ​പ്പ​ന്‍ കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം സൈ​ന​ബ കൊ​ട്ടേ​ജി​ല്‍ താ​ജു​ദീ​ന്‍ (28 )എ​ന്നി​വ​രെ​യാ​ണ് വ​ര്‍​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ റി​യാ​സി​ന് വ​ര്‍​ക്ക​ല ക​ല്ല​മ്പ​ലം, ക​ഠി​നം​കു​ളം, മം​ഗ​ല​പു​രം, കൊ​ല്ലം ജി​ല്ല​യി​ല്‍ എ​ഴു​കോ​ണ്‍ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കൊ​ല​പാ​ത​ക ശ്ര​മ കേ​സു​ക​ളും, പ​ണം പി​ടി​ച്ചു​പ​റി കേ​സ്‌​സു​ക​ളും നി​ല​വി​ലു​ണ്ട്.
അ​റ​സ്റ്റി​ലാ​യ ഷാ​ന്‍ താ​ജു​ദീ​ന് ചി​റ​യി​ന്‍​കീ​ഴ്, മം​ഗ​ല​പു​രം, ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കൊ​ല​പാ​ത​ക ശ്ര​മം , പി​ടി​ച്ചു​പ​റി, കാ​റ് ക​ത്തി​പ്പ് അ​ട​ക്കം എ​ട്ടോ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. 2018 ഫെ​ബ്രു​വ​രി​യി​ൽ നാ​ഷ​ണ​ല്‍ ഹൈ​വേ​ല്‍ ഇ​ത​ര സം​സ്ഥാ​ന ലോ​റി​ക്കാ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​രു​ണ്‍ കൃ​ഷ്ണ.
പ്ര​തി​ക​ൾ ക​ഴ​കൂ​ട്ടം മേ​നം​കു​ള​ത്തു​ള്ള ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലു​ണ്ടെ​ന്ന് തി​രു​ന​ന്ത​പു​രം റൂ​റ​ല്‍ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ബി. ​അ​ശോ​ക​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ ഡി​വെ​എ​സ്പി പി.​വി. ബേ​ബി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വ​ര്‍​ക്ക​ല ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ജി​ത് കു​മാ​ര്‍, വി.​പി.​പ്ര​വീ​ണ്‍, എ​എ​സ്ഐ ബി​ജു, ഷൈ​ന്‍, ന​ജീ​ബ് സി​പി​ഒ മാ​രാ​യ നാ​ഷ്, അ​ജീ​സ് , അ​ന്‍​സ​ര്‍, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.