പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും മ​ക​നെ​യും വ​ഴി​യി​ൽ ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, April 5, 2020 11:56 PM IST
കാ​ട്ടാ​ക്ക​ട : പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും മ​ക​നെ​യും റോ​ഡി​ൽ ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ച്ച​താ​യി പ​രാ​തി. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ചൊ​വ്വ​ള്ളൂ​ർ ചെ​ക്കാ​ല​ക്കോ​ണം കൃ​പാ സ​ദ​ന​ത്തി​ൽ സു​നി​ത​കു​മാ​രി, മ​ക​ൻ നി​ധി​ൻ (19) എ​ന്നി​വ​രെ​യാ​ണ് ര​ണ്ടം​ഗ സം​ഘം മ​ർ​ദി​ച്ച​ത്.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ല്ലം​കോ​ണം എ​സ്എ​ൻ​ഡി​പി ഹാ​ളി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. വി​ള​പ്പി​ൽ​ശാ​ല ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലാ​യി​രു​ന്ന സു​നി​ത​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ നി​ധി​ൻ ബൈ​ക്കി​ൽ കൊ​ല്ലം​കോ​ണം വ​ഴി വ​രി​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം എ​സ്എ​ൻ​ഡി​പി ഹാ​ളി​ന​രി​കി​ൽ നി​ന്ന ക​ണ്ടാ​ല​റി​യു​ന്ന ര​ണ്ടു​പേ​ർ നി​ധി​ന്‍റെ ബൈ​ക്ക് നി​ർ​ത്തി​ച്ച് മ​ർ​ദി​ച്ചു.
തു​ട​ർ​ന്ന് സ്കൂ​ളി​ലെ​ത്തി സു​നി​ത​യെ കൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ വീ​ണ്ടും അ​തേ​സ്ഥ​ല​ത്ത് കാ​ത്തു​നി​ന്ന സം​ഘ​ത്തി​ലൊ​രാ​ൾ ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി നി​ധി​നെ വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
ത​ട​യാ​ൻ ശ്ര​മി​ച്ച സു​നി​ത​യെ​യും ഇ​യാ​ൾ കൈ​യ്യേ​റ്റം ചെ​യ്തു. ഇ​രു​വ​രു​ടേ​യും മൊ​ബൈ​ൽ ഫോ​ൺ ത​റ​യി​ൽ എ​റി​ഞ്ഞു​ട​ച്ചു.
മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ സു​നി​ത​യും മ​ക​നും വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.സു​നി​ത​യു​ടെപ​രാ​തി​യി​ൽ വി​ള​പ്പി​ൽ​ശാ​ലപോ​ലീ​സ് കേ​സെ​ടു​ത്തു.