വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ഓ​ശാ​ന ഞാ​യ​ര്‍ ആ​ച​ര​ണം ന​ട​ത്തി
Sunday, April 5, 2020 11:56 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ൽ ഓ​ശാ​ന ഞാ​യ​ര്‍ ആ​ച​ര​ണം ജ​ന​ര​ഹി​ത​മാ​യി ന​ട​ത്തി. ജ​ന​ര​ഹി​ത​മാ​യി ദി​വ്യ​ബ​ലി​ക​ള്‍ അ​ര്‍​പ്പി​ക്ക​ണ​മെ​ന്ന ബി​ഷ​പി​ന്‍റെ ആ​ഹ്വാ​നം രൂ​പ​ത​യി​ലെ 274 ദേ​വാ​ല​യ​ങ്ങ​ളും ഏ​റ്റെ​ടു​ത്തു. ചി​ല ദേ​വാ​ല​യ​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ത്സ​മ​യം ത​ന്നെ പ​ള്ളി​യി​ല്‍ നി​ന്നു​ള്ള ച​ട​ങ്ങു​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്തു. വൈ​ദി​ക​നും സ​ഹാ​യി​ക​ളു​മു​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍​മാ​ത്ര​മാ​ണ് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഓ​ശാ​ന തി​രു​ക​ര്‍​മ​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ്സ് ഹൗ​സ് ചാ​പ്പ​ലി​ല്‍ ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ ഓ​ശാ​ന തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​കു​രു​ത്തോ​ല ആ​ശീ​ര്‍​വാ​ദ​വും ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും ഒ​ഴി​വാ​ക്കി​യാ​ണ് ഓ​ശാ​ന ആ​ച​ര​ണം ന​ട​ത്തി​ത്. തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി ക്രി​സ്തു​ദാ​സ് , സെ​ക്ര​ട്ട​റി ഫാ.​രാ​ഹു​ല്‍​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. വി​ശ്വാ​സി സ​മൂ​ഹം ടെ​ലി​വി​ഷ​നി​ലൂ​ടെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ത​ത്സ​മ​യം ഓ​ശ​ന ഞാ​യ​ര്‍ തി​രു​ക​ര്‍​മ​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് . വീ​ടു​ക​ളി​ല്‍ ദി​വ്യ​ബ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​വി​ധ രൂ​പ​ത​ക​ള്‍ ന​ല്‍​കി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വി​ശ്വാ​സി​ക​ള്‍ ദി​വ്യ​ബ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വി​വി​ധ രൂ​പ​ത​ക​ള്‍ ഓ​ണ്‍​ലൈ​നാ​യും യു​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ വ​ഴി​യും വി​ശ്വാ​സി​ക​ളി​ലേ​ക്ക് ദി​വ്യ​ബ​ലി​യ​ര്‍​പ്പ​ണം എ​ത്തി​ക്കാ​ന്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദി​വ്യ​ബ​ലി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക സാ​ധാ​ര​ണ വി​ശ്വാ​സി​ക​ള്‍​ക്ക് പൊ​രു​ത്ത​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പൂ​ര്‍​ണാ​മാ​യി പാ​ലി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഓ​ശാ​ന ഞാ​യ​റി​ല്‍ ക​ണ്ട​ത്.