വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന്‍ ആ​വ​ശ്യ വ​സ്തു​ക്ക​ൾ കൈ​മാ​റി
Saturday, April 4, 2020 11:16 PM IST
വെ​ഞ്ഞാ​റ​മൂ​ട് : അ​മ്പ​ലം​മു​ക്ക് അ​ഴീ​ക്കോ​ട​ൻ സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​ർ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന്‍ ആ​വ​ശ്യ വ​സ്തു​ക്ക​ൾ കൈ​മാ​റി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഡി.​കെ. മു​ര​ളി എം​എ​ൽ​എ വെ​ഞ്ഞാ​റ​മൂ​ട് സി​ഐ വി​ജ​യ​രാ​ഘ​വ​നു ആ​വ​ശ്യ വ​സ്തു​ക്ക​ൾ കൈ​മാ​റി.

കു​ടി​വെ​ള്ളം, ല​ഘു​ഭ​ക്ഷ​ണം, മാ​സ്ക്, സാ​നി​റ്റ​റി ഐ​റ്റം​സ് തു​ട​ങ്ങി​യ​വ​യാ​ണ്‍ കൈ​മാ​റി​യ​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ധു​കു​മാ​ർ, എ​സ്.​ആ​ർ. ദി​ലീ​പ്, ജ​ന​മൈ​ത്രി പോ​ലീ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട്, സി​പി​ഒ മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.