ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി
Saturday, April 4, 2020 11:15 PM IST
കാ​ട്ടാ​ക്ക​ട : ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള യ​ജ്ഞ​വു​മാ​യി മ​ല​യി​ൻ​കീ​ഴ് ജ​ന​മൈ​ത്രി പോ​ലീ​സ്.

സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി വി​വ​രം ശേ​ഖ​രി​യ്ക്കു​ക​യാ​ണ് സ്റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി പോ​ലീ​സ്. 750ഓ​ളം പേ​രാ​ണ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​യ്ക്കു​ന്ന​ത്. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ആ​ധാ​ർ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും നി​ല​വി​ലെ മേ​ൽ​വി​ലാ​സ​വും സ്വ​ദേ​ശ​ത്തെ വി​ലാ​സ​വും ശേ​ഖ​രി​ച്ച് പോ​ലീ​സ് സ​റ്റേ​ഷ​നി​ൽ നി​ന്നും അ​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ൽ​കു​ന്ന​താ​യി സ്റ്റേ​ഷ​നി​ലെ ക​മ്യൂ​ണി​റ്റി റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ ഹ​രീ​ഷ് പ​റ​ഞ്ഞു. കൊ​റോ​ണ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യ്ക്കാ​യാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ്.