യൂ​ത്ത് ഡി​ഫ​ൻ​സ് ഫോ​ഴ്സി​ൽ 1410 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു
Saturday, April 4, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 വ്യാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ യൂ​ത്ത് ഡി​ഫ​ൻ​സ് ഫോ​ഴ്സി​ൽ 1410 പേ​ർ വോ​ള​ണ്ടി​യ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.
ഐ​സൊ​ലെ​ഷ​നി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് കൂ​ട്ടി​രി​ക്കു​വാ​നും, ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡും, ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ക്കു​വാ​നും, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​നും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​യാ​റാ​യ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള 500 ഓ​ളേം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ലി​സ്റ്റ് യു​വ​ജ​ന ക​മ്മീ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ആ​ർ.​അ​മ​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന് കൈ​മാ​റി. തു​ട​ർ​ന്നു​ള്ള കോ​ർ​പ്പ​റേ​ഷ​ന്‍റെ എ​ല്ലാ വി​ധ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഈ ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു മെന്ന് മേ​യ​ർ പറഞ്ഞു.