പ​ച്ച​ക്ക​റി​യി​ൽ വി​ള​യു​ന്ന മ​നു​ഷ്യ​സ്നേ​ഹം
Saturday, April 4, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ അ​ട്ട​ക്കു​ള​ങ്ങ​ര സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പാ​ർ​പ്പി​ച്ച യാ​ച​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്കൂ​ളി​ൽ പ​ച്ച​ക്ക​റി​കൃ​ഷി ആ​രം​ഭി​ച്ചു.​സ്കൂ​ളി​ലെ 75 സെ​ന്‍റി​ലാ​യി ചീ​ര​യും, ത​ക്കാ​ളി​യും, മു​ള​കും, പ​ട​വ​ല​വും വാ​ഴ​യു​മൊ​ക്കെ ന​ടു​ന്ന തി​ര​ക്കി​ലാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ.​ഇ​ന്ന​ലെ മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

​ത​ഹ​സീ​ൽ​ദാ​ർ പി.​കെ. സു​രേ​ഷ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, സ​ന​ൽ, ഷീ​ജ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.​

കൃ​ഷി 75 സെ​ന്‍റി​ൽ മാ​ത്രം ഒ​തു​ക്കാ​തെ സ്കൂ​ളി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ലം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്തേ​വാ​സി​ക​ൾ.​ഇ​തൊ​ക്കെ നി​ങ്ങ​ൾ​ക്ക് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കോ​വി​ഡ് ക​ഴി​ഞ്ഞ് സ്കൂ​ളൊ​ക്കെ തു​റ​ന്ന് ഇ​വി​ട​ത്തെ പി​ള്ളേ​രു വ​രു​ന്പോ അ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ഞ​ങ്ങ​ളു​ടെ സ​മ്മാ​ന​മാ​ണ് ഇ​തൊ​ക്കെ​യെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.