കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളെ​ത്തു​ന്നി​ല്ല; ക​ള​ക്ട​ർ ഗോ​ഡൗ​ണിൽ പ​രി​ശോ​ധന നടത്തി
Saturday, April 4, 2020 11:12 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളെ​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മ​ച്ചേ​ൽ ശി​വ​ജി​പു​ര​ത്തെ ഗോ​ഡൗ​ണി​ൽ ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. താ​ലൂ​ക്കി​ലെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ മൊ​ത്ത​വി​ത​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ മാ​സം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​ണ് ശി​വ​ജി​പു​ര​ത്തെ ഗോ​ഡൗ​ൺ. സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളി​വി​ടെ വേ​ണ്ട​രീ​തി​യി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

പു​തി​യ ഗോ​ഡൗ​ണി​ൽ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നി​ല്ല. പു​തി​യ സ്ഥ​ല​ത്തെ അ​വ​രു​ടെ തൊ​ഴി​ൽ പ​രി​ച​യ​ക്കു​റ​വും ത​ട​സ​മാ​യി. സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള വാ​ഹ​ന ല​ഭ്യ​ത​യും പ്ര​ശ്ന​മാ​യി​രു​ന്ന​താ​യാ​ണ് ക​ള​ക്ട​റു​ടെ വി​ല​യി​രു​ത്ത​ൽ. വാ​ഹ​ന​ത്തി​ന്‍റെ കു​റ​വ് പ​രി​ഹ​രി​യ്ക്കു​ന്ന​തി​നാ​യി ആ​ർ​ടി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച കൂ​ടി ജോ​ലി ചെ​യ്യ​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ളോ​ട് ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ഇ​വി​ടെ 34തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.

മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ച്ച​വ​രു​ൾ​പ്പെ​ട 57പേ​രി​വി​ടെ ക​യ​റ്റി​റ​ക്കി​നു ത​യാ​റാ​യി​ട്ടു​ള്ള​തെ​ന്ന് തൊ​ഴി​ൽ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ 37പേ​രാ​ണ് ഗോ​ഡൗ​ണി​ൽ ക​യ​റ്റി​റ​ക്കു ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ ത​ന്നെ താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ ക​ട​ക​ളി​ലും വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളെ​ത്തി​യ്ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ലാ സ​പ്ലൈ​ഓ​ഫീ​സ​ർ ജ​ല​ജ ജി.​എ​സ്.​റാ​ണി, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ വി​നോ​ദ്, സ​പ്ലൈ​കോ ഏ​രി​യാ മാ​നേ​ജ​ർ ഷാ​ന​വാ​സ്, ത​ഹ​സീ​ൽ​ദാ​ർ ഹ​രി​ച്ച​ന്ദ്ര​ൻ​നാ​യ​ർ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ടി.​എ​സ്.​ഒ. അ​ജി​ത്, ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.