മ​ധു​ര​യി​ല്‍​ നി​ന്ന് റെ​യി​ല്‍​പ്പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​വ​ന്ന​യാ​ളെ പി​ടി​കൂ​ടി
Saturday, April 4, 2020 11:12 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ധു​ര​യി​ൽ​നി​ന്ന് റെ​യി​ൽ​പ്പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​വ​ന്ന​യാ​ളെ റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന പി​ടി​കൂ​ടി. എ​രു​മേ​ലി ക​ന​ക​പാ​ള​യം കു​ന്നി​ൽ ഹൗ​സി​ൽ പ്ര​സാ​ദി(68)​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം​വ​ച്ച് പി​ടി​കൂ​ടി ആ​രോ​ഗ്യ​വ​കു​പ്പി​നു കൈ​മാ​റി​യ​ത്. രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു​ള്ള മ​ട​ങ്ങി​വ​ര​വാ​യി​രു​ന്നു. 14ന് ​മാ​നാ മ​ധു​ര​യി​ൽ​നി​ന്നാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​യ​റി​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.​അ​ന്നു​മു​ത​ൽ ട്രാ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര. രാ​ത്രി​യി​ൽ സ​മീ​പ​ത്തു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും മ​റ്റും ത​ങ്ങി.

പാ​ള​ത്തി​ന​രി​കി​ലെ വീ​ടു​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച ഭ​ക്ഷ​ണം ക​ഴി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു ന​ട​ന്ന് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ എം.​ടി.​ജോ​സ​ഫി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ ആ​ർ​പി​എ​ഫ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹാ​യം​തേ​ടി. തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. സ​ന്ന്യാ​സി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഇ​യാ​ൾ തു​ട​ർ​ച്ച​യാ​യി ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടെ​ന്നും പ​റ​ഞ്ഞു.