ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ഒ​റ്റ​പ്പെ​ട്ട​ത് മ​ണി​ക്കൂ​റു​ക​ൾ
Saturday, April 4, 2020 11:12 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​രീ​ക്ഷ​ണ​ത്തി​നു ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ഒ​റ്റ​പ്പെ​ട്ടു നി​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ. വെ​മ്പാ​യം ക​റ്റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ര​ഷ​ർ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​പ്പ​തു​കാ​ര​നാ​യ യു​പി സ്വ​ദേ​ശി​യാ​ണ് ഒ​റ്റ​പ്പെ​ട്ട​ത്. ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ സ​മീ​പ​ത്തെ ക്യാ​മ്പി​ലാ​ണ് പ​നി ബാ​ധി​ച്ച ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ 27ന് ​വെ​മ്പാ​യ​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഇ​ന്ന​ലെ രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ന്യാ​കു​ള​ങ്ങ​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ ക്യാ​മ്പി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞു ക്യാ​മ്പി​ലെ മ​റ്റു തൊ​ഴി​ലാ​ളി​ക​ളും സ്ഥ​ല​വാ​സി​ക​ളും ദി​ശ​യി​ൽ അ​റി​യി​ക്കു​ക​യും, ദി​ശ​യി​ൽ നി​ന്നും മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ച ഉ​ട​നെ ഇ​വി​ടെ നി​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ക്യാ​മ്പി​ലെ​ത്തി ഇ​യാ​ളെ പ​രി​ശോ​ധി​ച്ചു. ആം​ബു​ല​ൻ​സ് എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ഗോ​പ​ൻ ഡി​എം​ഒ യു​ടെ സോ​ണ​ൽ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തി​നു ഈ ​മേ​ഖ​ല​യി​ൽ ഒ​രു ആം​ബു​ല​ൻ​സ് മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​യി​ട്ടി​ട്ടു​ള്ള​തി​നാ​ൽ ഇ​നി അ​ണു വി​മു​ക്ത​മാ​ക്കി​യ ശേ​ഷം മാ​ത്ര​മേ ആം​ബു​ല​സ് അ​വി​ടെ​യെ​ത്തി രോ​ഗി​യെ എ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഒ​റ്റ​പെ​ട്ടു ക​ഴി​ഞ്ഞ രോ​ഗി​യെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ആം​ബു​ല​ൻ​സ് എ​ത്തി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.