നി​യ​ന്ത്രി​ത മ​ത്സ്യ​ബ​ന്ധ​നം: പ്ര​ായോ​ഗി​ക​മ​ല്ലെ​ന്ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ
Friday, April 3, 2020 10:55 PM IST
വി​ഴി​ഞ്ഞം: നി​യ​ന്ത്രി​ത രീ​തി​യി​ൽ മീ​ൻ പി​ടി​ക്കാ​മെ​ന്ന മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പ്ര​യോ​ഗി​ക​മ​ല്ലെ​ന്ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.​ത​ത്കാ​ല​ത്തേ​ക്ക്മീ​ൻ പി​ടി​ത്തം ഉ​പേ​ക്ഷി​ക്കാ​നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ തീ​രു​മാ​നം ജി​ല്ല​യി​ലെ മ​ത്സ്യ​മേ​ഖ​ല​യും സ​മ്പൂ​ർ​ണ​മാ​യ ലോ​ക്ക് ഡൗ​ണി​ലേ​യ്ക്ക് നീ​ങ്ങു​ക​യാ​ണ്. ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 14 വ​രെ മേ​ഖ​ല​യി​ൽ മ​ത്സ്യ ബ​ന്ധ​ന​മോ വി​പ​ണ​ന​മോ ഉ​ണ്ടാ​കി​ല്ല. ലേ​ലം കൂ​ടാ​തെ​യു​ള്ള മ​ത്സ്യ​വി​പ​ണ​ന​വും ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ബു​ക്കിം​ഗും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ദം.
ആ​ൾ​ക്കൂ​ട്ട​വും ആ​ര​വ​വു​മി​ല്ലാ​തെ തീ​രം ഇ​ന്ന​ലെ മു​ത​ൽ നി​ശ്ച​ല​മാ​യി. പൊ​ഴി​യൂ​ർ, പു​ല്ലു​വി​ള,പ​ള്ളം, പൂ​വാ​ർ ,അ​ടി​മ​ല​ത്തു​റ, വി​ഴി​ഞ്ഞം,പൂ​ന്തു​റ , ബീ​മാ​പ​ള്ളി തു​ട​ങ്ങി​യ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളാ​ണ് ഇ​ന്ന​ലെ മു​ത​ൽ സ​മ്പൂ​ർ​ണ​ലോ​ക്ക് ഡൗ​ണി​ല​ക്ക് പോ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ,മ​ത്സ്യ​ഫെ​ഡ്പ്ര​തി​നി​ധി​ക​ൾ,ഫി​ഷ​റീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ,രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ ,മ​ത്സ്യ​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ,ഇ​ട​വ​ക, ജ​മാ​അ​ത്ത് പ്ര​തി​നി​ധി​ക​ൾ, ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം ഉ​ണ്ടാ​യ​തെ​ന്ന് ഫി​ഷ​റീ​സ്അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​കോ​വി​ഡ് -19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ലാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണും നി​രോ​ധ​നാ​ജ്ഞ​യു​മൊ​ക്കെ നി​ല​വി​ലി​രി​ക്കെ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മ​ത്സ്യ​ബ​ന്ധ​ന തീ​ര​ങ്ങ​ളി​ൽ മീ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ​വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രു​ന്നു.
വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മീ​ൻ വാ​ങ്ങാ​ൻ എ​ത്തി​യ​വ​രു​ടെ വ​ലി​യ​തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് ലാ​ത്തി​വി​ശേ​ണ്ടി​യും വ​ന്നു.​ജി​ല്ല​യി​ൽ കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ അ​ക​ലം പാ​ലി​ക്കാ​തെ​യും രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളു​മി​ല്ലാ​തെ​യും മീ​ൻ വാ​ങ്ങാ​നാ​യി ജ​നം ത​ടി​ച്ച് കൂ​ടു​ന്ന​ത് തീ​ര​ദേ​ശ വാ​സി​ക​ളി​ല​ട​ക്കം ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​രു​ന്നു.​
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു തി​രി​കെ​യെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മേ​ഖ​ല​കൂ​ടി​യാ​ണ് വി​ഴി​ഞ്ഞം.​ഇ​തി​ന്‍റെ​യാ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​നേ​തൃ​ത്വ​ത്തി​ൽ ആ​ലോ​ച​നാ​യോ​ഗം കൂ​ടി​യ​ത്.
വി​ഴി​ഞ്ഞ​ത്ത് ചേർന്ന യോ​ഗ​ത്തി​ൽ ഫി​ഷ​റീ​സ്ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബീ​നാ​സു​കു​മാ​ര​ൻ. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​ശ്രീ​ക​ണ്ഠ​ൻ, വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി.​ഡ​യ​റ​ക്ട​ർ രാ​ജു ആ​ന​ന്ദ്, മ​ത്സ്യ​ഫെ​ഡ് മാ​നേ​ജ​ർ അ​നി​ൽ,വി​ഴി​ഞ്ഞം സി​ഐ എ​സ്. ബി. ​പ്ര​വീ​ൺ, കോ​സ്റ്റ​ൽ പോ​ലീ​സ് സി​ഐ എ​ച്ച്.​അ​നി​ൽ​കു​മാ​ർ, എ​സ്ഐ ഷാ​നി​ബാ​സ് കൗ​ൺ​സി​ല​ർ​മാ​ർ, ഇ​ട​വ​ക,ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ത്സ്യ​ബ​ന്ധ​നം നി​റു​ത്തി​വ​യ്ക്കു​ന്ന 14വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും​പ​ട്ടി​ണി​യി​ലാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ​ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച​താ​യി ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു .ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.​പ​ക്ഷെ ക​ട​ലി​ൽ നി​ന്ന് പി​ടി​ച്ച് ക​ര​യി​ൽ എ​ത്തി​ക്കു​ന്ന മീ​ൻ വി​ല്പ​ന​യാ​ണ് അ​ധി​കൃ​ത​ർ​ക്ക് വി​ന​യാ​യ​ത്.