കോ​വി​ഡ്-19 പ്ര​തി​രോ​ധം: ജി​ല്ല​യി​ൽ മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെ​ന്‍റ് "ഹൈ​സ്പീ​ഡി​ൽ'
Friday, April 3, 2020 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല കോ​വി​ഡ്-19 ഹോ​ട്ട്സ്പോ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ രോ​ഗ പ്ര​തി​രോ​ധ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ൾ ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കി.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​റ്റീ​രി​യ​ൽ മാ​നെ​ജ്മെ​ന്‍റ് ടീ​മാ​ണ് ജി​ല്ല​യി​ൽ രോ​ഗ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ, സീ​നി​യ​ർ ഫ​ർ​മ​സി​സ്റ്റു​ക​ൾ, ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണു മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മ​ന്‍റ് ടീം.​ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കും കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ രോ​ഗ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ടീം ​മു​ഖേ​ന കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്നു​ണ്ട്. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ-​ഒാ​ർ​പ​റേ​ഷ​ൻ വെ​യ​ർ ഹൗ​സി​ൽ നി​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ക്ഷേ​മ സ്റ്റോ​റി​ൽ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്റ്റോ​ർ) എ​ത്തി​ച്ചാ​ണു വി​ത​ര​ണം. മാ​സ്ക്, സാ​നി​റ്റെ​യ്സ​ർ, ഗ്ലൗ​സ് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ഈ ​സ്റ്റോ​ർ മു​ഖേ​ന ന​ൽ​കു​ന്നു​ണ്ട്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ ഇ​വി​ടെ​നി​ന്നു നേ​രി​ട്ടും വാ​ങ്ങാം.