അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി
Tuesday, March 31, 2020 11:16 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​നാ​കു​ടി മു​ള​വ​ന ഹൈ​സ്കൂ​ളി​ലെ ക്വാ​റ​ന്‍റൈ​യി​ൻ കേ​ന്ദ്രം, ത​റ​ട്ട ഗ​വ. ആ​ശു​പ​ത്രി, മു​തു​വി​ള മാ​ർ​ക്ക​റ്റ്, ക്ഷീ​ര​സം​ഘം, റേ​ഷ​ൻ​ക​ട​ക​ൾ, മാ​വേ​ലി​സ്റ്റോ​ർ, പാ​കി​സ്ഥാ​ൻ​മു​ക്കി​ലെ സ​ഹ​ക​ര​ണ​സം​ഘം തു​ട​ങ്ങി​യ​യി​ട​ങ്ങ​ൾ ശു​ചീ​ക​രി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി. സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് മു​തു​വി​ള റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മാ​സ്കു​ക​ൾ ന​ൽ​കി. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഒാ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലി​നു, സു​മേ​ഷ്, സ​തീ​ശ​ൻ തു​ട​ങ്ങി​യ​വർ നേതൃത്വം നൽകി.

ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്ക​ണം:​
പാ​ലോ​ട് ര​വി

വെ​മ്പാ​യം: ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ന്ന എ​ല്ലാ ആ​ദി​വാ​സി ഉ​രു​ക​ളി​ലും അ​ടി​യ​ന്ത​ര​മാ​യി ഭ​ക്ഷ​ണ​വും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റും എ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി മ​ന്ത്രി എ.​കെ.​ബാ​ല​ന് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.