ദൈ​വാ​ശ്ര​യ​ത്തോ​ടെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Tuesday, March 31, 2020 11:16 PM IST
ച​ങ്ങ​നാ​ശേ​രി: ലോ​ക​ജ​ന​ത കൊ​റോ​ണ വൈ​റ​സി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തെ ദൈ​വ​ത്തി​ൽ പൂ​ർ​ണ​മാ​യി ആ​ശ്ര​യി​ച്ചും ആ​രോ​ഗ്യ​പ​ര​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്തി​യും നേ​രി​ട​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.
കോ​റോ​ണ 150 ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. രോ​ഗ​ത്തി​ന്‍റെ സ​മൂ​ഹ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​ൻ ക​ർ​ക്ക​ശ​മാ​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യ​ത​യും നി​സാ​ര​ത​യും വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്കാ​നും ലോ​ക​ത്തെ ര​ക്ഷി​ക്കാ​നും ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യം യാ​ചി​ക്ക​ണം. രോ​ഗം വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. വ്യ​ക്തി​പ​ര​മാ​യി ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും ജീ​വി​ക്കു​ന്ന പ​രി​സ​ര​വും മാ​ലി​ന്യ​വി​മു​ക്ത​മാ​യി​രി​ക്ക​ണം. ഏ​തു പ്ര​തി​സ​ന്ധി​യെ​യും നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മ​ധൈ​ര്യ​വും ത​യാ​റെ​ടു​പ്പും വേ​ണം. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് യാ​മ​പ്രാ​ർ​ഥ​ന​ക​ൾ ചൊ​ല്ലി സ​ഭ​യു​ടെ ആ​രാ​ധ​ന​യി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പറഞ്ഞു.