അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ ടി​വി​ക​ൾ സ്ഥാ​പി​ച്ചു
Tuesday, March 31, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും യാ​ച​ക​രെ​യും താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‌10 ടി​വി​ക​ൾ സ്ഥാ​പി​ച്ചു. തൈ​ക്കാ​ട് മോ​ഡ​ൽ എ​ൽ​പി​സ്കൂ​ൾ, അ​ട്ട​ക്കു​ള​ങ്ങ​ര സെ​ൻ​ട്ര​ൽ സ്കൂ​ൾ, കി​ള്ളി​പ്പാ​ലം ഹൈ​സ്കൂ​ൾ, മു​ള​വ​ന യു​പി​എ​സ്, എ​സ് എം​വി സ്കൂ​ൾ എ​ന്നീ ക്യാ​ന്പു​ക​ളി​ലാ​ണ് ടി​വി​ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്. 25 സ​ർ​ക്കി​ളു​ക​ളി​ലാ​യി ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ലു​ള്ള 9,558 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ, താ​മ​സ​സ്ഥ​ലം എ​ന്നി​വ ന​ഗ​ര​സ​ഭ ശേ​ഖ​രി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​എ​സ്എം​വി സ്കൂ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള ക്യാ​ന്പി​ൽ വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​നി​ല​വി​ൽ കി​ള്ളി​പ്പാ​ലം ഹൈ​സ്കൂ​ൾ, മു​ള​വ​ന യു​പി​എ​സ്, എ​സ്എം​വി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ ക്യാ​ന്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​വ​ശ്യ​മാ​യ സ​ർ​ക്കി​ൾ ത​ല​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. അ​ട്ട​ക്കു​ള​ങ്ങ​ര, തൈ​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.