ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ അ​ധ്യാ​പി​ക മ​രി​ച്ചു
Tuesday, March 31, 2020 11:13 PM IST
ക​ഴ​ക്കൂ​ട്ടം: ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ അ​ധ്യാ​പി​ക മ​രി​ച്ചു.​ക​ണി​യാ​പു​രം ന​മ്പ്യാ​ർ​കു​ളം കൈ​ലാ​സ​ത്തി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ​യും ക​ണി​യാ​പു​രം ഗ​വ.​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യു​മാ​യ ബീ​നു (49) നി​ര്യാ​ത​യാ​യി.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ ബീ​നു അ​മി​ത ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11നാ​യി​രു​ന്നു അ​ന്ത്യം. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ബീ​നു അ​ഞ്ചു വ​ർ​ഷ​മാ​യി ക​ണി​യാ​പു​രം ഗ​വ.​യു​പി​സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി​രു​ന്നു. 2001 മു​ത​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ഇ​വ​ർ കു​ള​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ശ്രീ​കാ​ര്യം ഗ​വ.​ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച അ​ധ്യാ​ക​യും കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഗു​രു​നാ​ഥ​യു​മാ​യി​രു​ന്ന ബീ​നു​വി​ന്‍റെ വേ​ർ​പാ​ട് ക​ണി​യാ​പു​രം സ്കൂ​ളി​ന് തീ​രാ​ന​ഷ്ട​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്ക്ക​ലാ​മ്മാ​ൾ അ​നു​ശോ​ച​ന​ത്തി​ൽ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം തി​രു​വ​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു.