സ​ന്ന​ദ്ധ സേ​വ​ക​രു​ടെ ചീ​ട്ടു​ക​ളി: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, March 30, 2020 11:10 PM IST
വെ​ഞ്ഞാ​റ​മൂ​ട് : സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ൽ നി​ന്നും ഭ​ക്ഷ​ണ​വു​മാ​യി പോ​യി മ​ട​ങ്ങി​യ സ​ന്ന​ദ്ധ സേ​വ​ക​ർ വ​യ​ലി​ൽ കൂ​ട്ടം​കൂ​ടി ചീ​ട്ടു​ക​ളി. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ടു സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഊ​രി​യെ​റി​ഞ്ഞു ഓ​ടി. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു സ​ന്ന​ദ്ധ സേ​വ​ക​ർ വ​ണ്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​ച്ചു.
ഇ​ന്ന​ലെ വെ​ഞ്ഞാ​റ​മൂ​ട് കോ​ട്ടു​കു​ന്നം മ​ണ്ഡ​പ കു​ന്നു അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​മു​ള്ള വ​യ​ലി​ൽ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ൽ നി​ന്ന് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു ഉ​ച്ച ഭ​ക്ഷ​ണം കൊ​ണ്ട് പോ​യി മ​ട​ങ്ങി വ​ന്ന വ​ഴി​യി​ലാ​ണ് സ​ന്ന​ദ്ധ സേ​വ​ക​ർ അ​ട​ക്ക​മു​ള്ള ആ​റം​ഗ സം​ഘം ചീ​ട്ടു​ക​ളി ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത വീ​ട്ടു​കാ​ർ ഇ​ത് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വ​രു​ന്ന​ത് ക​ണ്ടു സ​ന്ന​ദ്ധ സേ​വ​ക​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഊ​രി​യെ​റി​ഞ്ഞു ര​ക്ഷ​പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​ത്. മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ടി​യി​ലാ​യ സ​ന്ന​ദ്ധ സേ​വ​ക​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു .