വ​നത്തിൽ മ​ദ്യ​പാ​നം; നാ​ലു പേ​ർ​ അറസ്റ്റിൽ
Monday, March 30, 2020 11:09 PM IST
വി​തു​ര: പേ​പ്പാ​റ വ​ന​മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നു മ​ദ്യ​പാ​നം ന​ട​ത്തി​യ നാ​ലു​പേ​രെ വി​തു​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ മ​ദ്യ​പ സം​ഘം സ്ഥ​ല​ത്തെ​ത്തി ത​മ്പ​ടി​ക്കു​ക​യാ​യി​രു​ന്നു.​
ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്നു എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം കൂ​ടു​ത​ൽ പേ​രു​ണ്ടാ​യി​രു​ന്നു എ​ന്നാ​ല്‍ ഇ​വ​ർ നേ​ര​ത്തെ സ്ഥ​ലം വി​ട്ട​താ​യാ​ണു വി​വ​രം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.
നി​രോ​ധി​ത മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​തു ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​തു​ര എ​സ്ഐ എ​സ്.​എ​ൽ. സു​ധീ​ഷ് പ​റ​ഞ്ഞു.
പ്ര​ദേ​ശ​ത്തു വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ വ്യാ​പ​നം ഉ​ണ്ടാ​യ​താ​യി സൂ​ച​ന ല​ഭി​ച്ചെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.