പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ക​ളി​ൽ വ​യോ​ധി​ക​രു​ടെ നീ​ണ്ട​നി​ര
Monday, March 30, 2020 11:09 PM IST
കാ​ട്ടാ​ക്ക​ട : പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ക​ളി​ൽ വ​ൻ തി​ര​ക്ക്. പെ​ൻ​ഷ​ൻ​കാ​രും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പ​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ബാ​ങ്കു​ക​ൾ​ക്ക് മു​ന്പി​ൽ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ പ​ല ബാ​ങ്കു​ക​ളു​ടെ മൂ​ന്നി​ലും നീ​ണ്ട​നി​ര​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നു പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​താ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി ആ​ളു​ക​ൾ ബാ​ങ്കു​ക​ളി​ൽ തി​ക്കി തി​ര​ക്കി​യ​ത്.
അ​ഞ്ചു പേ​ർ​ക്ക് ക്ര​മം അ​നു​സ​രി​ച്ചു മാ​ത്രം ബാ​ങ്കി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. ഇ​വ​ർ ഇ​ട​പാ​ട് ന​ട​ത്തി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ടു​ത്ത ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക. എ​ന്നാ​ൽ ബാ​ങ്കി​ന് മു​ന്നി​ൽ സാ​ധാ​ര​ണ പോ​ലെ വ​രി​യാ​യി ആ​ളു​ക​ളെ​ത്തി​യ​ത് ജീ​വ​ന​ക്കാ​രെ കു​ഴ​പ്പി​ച്ചു.​പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ഇ​വ​ർ​ക്ക് പെ​ൻ​ഷ​ൻ തു​ക വീ​ട്ടി​ലി​രു​ന്ന് കൈ​പ്പ​റ്റാ​ൻ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തു കാ​ര​ണ​മാ​ണ് ഈ ​സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.
തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് എ​ത്തി തി​ര​ക്ക് നി​യ​ന്ത്രി​ച്ചും. തു​ട​ർ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശ പ്ര​കാ​രം പെ​ൻ​ഷ​ൻ​കാ​രു​ടെ പാ​സ്ബു​ക്കു​ക​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ശേ​ഖ​രി​ച്ച് ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി തു​ക​യും പാ​സ് ബു​ക്കും പേ​രു​വി​ളി​ച്ചു ന​ൽ​കി.
ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ട്ര​ഷ​റി​ക​ളി​ൽ പെ​ൻ​ഷ​ൻ തു​ക വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങും.​ക്ര​മ ന​മ്പ​റും അ​ക്കൗ​ണ്ട് ന​മ്പ​റും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ദി​വ​സം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ലും ഇ​വി​ടെ​യും കൂ​ട്ടം കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.