നെ​യ്യാ​ര്‍ ഡാ​മി​ലെ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യി​ൽ
Monday, March 30, 2020 11:09 PM IST
വെ​ള്ള​റ​ട: പ​ന്ത്ര​ണ്ട് പേ​ര്‍​ക്ക് ഭ​ക്ഷ​ണം ര​ണ്ട് തേ​ങ്ങ. നെ​യ്യാ​ര്‍​ഡാം ഇ​റി​ഗേ​ഷ​ന്‍​വ​കു​പ്പി​ന്‍റെ റോ​ഡ് നി​ര്‍​മാ ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍​താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥി​തി​യാ​ണി​ത്. ഇ​വ​രെ പ​ണി​ക്കെ​ത്തി​ച്ച കോ​ണ്‍​ട്രാ​ക്ട​ര്‍ ഭ​ക്ഷ​ണ​മോ അ​വ​ശ്യ​വ​സ്തു​ക്ക​ളോ ന​ല്‍​കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
പു​റ​ത്തി​റ​ങ്ങാ​നോ ഭ​ക്ഷ​ണം വാ​ങ്ങാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു​കി​ട്ടി​യ ര​ണ്ട് തേ​ങ്ങ​യാ​യി​രു​ന്നു ഇ​വ​രു​ടെ ഭ​ക്ഷ​ണം. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വാ​ര്‍​ഡ് മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യം വാ​ങ്ങി ന​ല്‍​കി. ക​മ്യൂ​ണി​റ്റി​കി​ച്ച​ണ്‍ പ്ര​വ​ര്‍​ത്ത​ക​രോ ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഇ​വി​ടെ​എ​ത്തി​യി​ല്ലാ​യെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ഭ​ക്ഷ​ണ​മി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ള്‍​പ​ട്ടി​ണി​യി​ലാ​ണെ​ന്ന​റി​ഞ്ഞി​ട്ടും കോ​ണ്‍​ട്രാ​ക്ട​ര്‍ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും കോ​ണ്‍​ട്രാ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ത​ഹ​സി​ല്‍​ദാ​രു​ടെ​യും വാ​ര്‍​ഡ് മെ​മ്പ​റു​ടെ​യും ഇ​ട​പെ​ട​ലി​നെ​ത്തു​ട​ന്ന് തു​ട​ര്‍​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​അ​റി​യി​ച്ചു.