കൈ​ത്താ​ങ്ങാ​യി കോ​ർ​പ​റേ​ഷ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തും
Monday, March 30, 2020 11:09 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 വൈ​റ​സ് ബാ​ധ​യെ ത​ട​യാ​ൻ രാ​ജ്യം സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ലി​ലേ​ക്കു നീ​ങ്ങി ആ​റു​ദി​നം പി​ന്നി​ട്ട​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന മ​നു​ഷ്യ​ർ​ക്കു ഭ​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തും പോ​ലീ​സും. ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഇ​വ​ർ​ക്കൊ​പ്പം സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.
ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന പാ​വ​ങ്ങ​ൾ​ക്കു ആ​ശ്വാ​സ​മാ​കു​ക​യാ​ണ് ഇ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ. തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും യാ​ച​ക​ർ​ക്കും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​തി​നാ​യി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​ദ്യ​ദി​നം ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ 25 ക​മ്യൂണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ഇ​ന്ന​ലെ 10368 പേ​ർ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 11978 പേ​ർ​ക്ക് ഉ​ച്ച ഭ​ക്ഷ​ണ​വും 12155 പേ​ർ​ക്ക് അ​ത്താ​ഴ​വും എ​ത്തി​ച്ചു ന​ൽ​കി. പു​ത്ത​രി​ക്ക​ണ്ട ത്ത് ​യാ​ച​ക​രെ പാ​ർ​പ്പി​ച്ചി​രി​ക്കു ഷെ​ൽ​ട്ട​റി​ലെ​ത്തി​യും ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി. ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പു​ത്ത​രി​ക്ക​ണ്ട ം മൈ​താ​ന​ത്തു​മാ​യി 300 ഓ​ളം നി​രാ​ലം​ബ​ർ ക​ഴി​യു​ന്നു​ണ്ട ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.