കൊ​റോ​ണ വ​രാ​തി​രി​ക്കാ​ൻ പ്രാ​ർ​ഥ​ന: പാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ​ക്കെ​തി​രെ കേ​സ്
Monday, March 30, 2020 11:09 PM IST
ശ്രീ​കാ​ര്യം: ലോ​ക്ക് ഡൗ​ണി​ൽ പോ​ലീ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് കൊ​റോ​ണ വ​രാ​തി​രി​ക്കാ​ൻ വീ​ട്ടി​ൽ കൂ​ട്ട​പ്രാ​ർ​ഥ​ന ന​ട​ത്തി​യ പാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ​ക്കെ​തി​രെ കേ​സ്.
ശാ​സ്താം​കോ​ണ​ത്തി​ന് സ​മീ​പം സു​വ​ർ​ണ്ണ​ഗി​രി കൃ​പാ​ഭ​വ​നി​ൽ ബാ​ബു (58) ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​പാ​സ്റ്റ​റു​ടെ വീ​ട്ടി​ൽ കൂ​ട്ട​പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്രീ​കാ​ര്യം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ചോ​ദ്യം ചെ​യ്യ​ലി​ൽ​കൊ​റോ​ണ വ​രാ​തി​രി​ക്കാ​ൻ പ്രാ​ർ​ഥ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​തെ​ന്ന് ശ്രീ​കാ​ര്യം പോ​ലി​സ് പ​റ​ഞ്ഞു.