കോ​വി​ഡ് -19: ജി​ല്ല​യി​ൽ 57 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, March 30, 2020 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 ജി​ല്ല​യി​ൽ 57 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ.42 പേ​ർ 28 ദി​വ​സ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.18129 പേ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 16 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു 23 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 46 പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 20 പേ​രും നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​തു പേ​രും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും കിം​സ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും ഉ​ൾ​പ്പെ​ടെ 86 പേ​ർ ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.​ജി​ല്ല​യി​ൽ പോ​സി​റ്റീ​വാ​യ​വ​രി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രാ​യ നാ​ലു പേ​രും ഒ​രു കൊ​ല്ലം​കാ​ര​നും ഒ​രു മ​ല​പ്പു​റം​കാ​ര​നും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ക​യും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ച​ട​ങ്ങു​ക​ളി​ലും സ​ന്ദ​ർ​ശി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ന്നി​ട്ടു​ള്ള ആ​ൾ​ക്കാ​രെ ക​ണ്ടെ​ത്തു​വാ​നു​ള​ള ഊ​ർ​ജ്ജി​ത ശ്ര​മം ന​ട​ന്നു വ​രു​ക​യാ​ണ്.​ഇ​ന്ന​ലെ 32 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ആ​കെ അ​യ​ച്ച 1310 സാ​മ്പി​ളു​ക​ളി​ൽ 1215 പ​രി​ശോ​ധ​നാ​ഫ​ലം ഇ​തു വ​രെ ല​ഭി​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച 41 പ​രി​ശോധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.​
ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ 86 പേ​രെ​യും വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ 37 പേ​രെ​യും ഐ​എം​ജി ഹോ​സ്റ്റ​ലി​ൽ 28 പേ​രെ​യും വേ​ളി സ​മേ​തി ഹോ​സ്റ്റ​ലി​ൽ 19 പേ​രെ​യും മ​ൺ​വി​ള കോ- ​ഓ​പ​റേ​റ്റീ​വ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടി​ൽ 16 പേ​രെ​യും മാ​ർ ഇൗ​വാ​നി​യോ​സ് ഹോ​സ്റ്റ​ലി​ൽ ഒ​ന്പ​തു പേ​രെ​യും വി​ഴി​ഞ്ഞം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ 88 പേ​രെ​യും പു​ല്ലു​വി​ള ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽ 108 പേ​രെ​യും പൊ​ഴി​യൂ​ർ എ​ൽ​പി​സ്കൂ​ളി​ൽ 199 പേ​രെ​യും നിം​സ് ഹോ​സ്റ്റ​ലി​ൽ 28 പേ​രെ​യും കാ​ര​ക്കോ​ണം ഹോ​സ്റ്റ​ലി​ൽ 68 പേ​രെ​യും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.​ക​രു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​കെ 686 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. അ​മ​ര​വി​ള, കോ​ഴി​വി​ള,ഇ​ഞ്ചി​വി​ള,ആ​റു​കാ​ണി,വെ​ള്ള​റ​ട,നെ​ട്ട,കാ​ര​ക്കോ​ണം​ക​ന്നു​മാ​മൂ​ട്, ആ​റ്റു​പു​റം, ത​ട്ട​ത്തു​മ​ല, കാ​പ്പി​ൽ, മ​ട​ത്ത​റ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1838 വാ​ഹ​ന​ങ്ങ​ളി​ലെ 2633 യാ​ത്ര​ക്കാ​രെ സ്ക്രീ​നിം​ഗ് ന​ട​ത്തി.