പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ സി​വി​ൽ സ​പ്ലൈ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മ​ർ​ദ​നം: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Monday, March 30, 2020 11:06 PM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം മേ​നം​കു​ള​ത്ത് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ട​യു​ട​മ​യും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ക​ട​യു​ട​മ​യും ക​ഠി​നം​കു​ളം ക​ൽ​പ്പ​ന ഒ​ലി​വ് വി​ല്ല,പി.​എ​ൻ.​ആ​ർ15​ൽ ജോ​ൺ​സ​ൺ യോ​ഹ​ന്നാ​ൻ (45),ജീ​വ​ന​ക്കാ​രും ഉ​ട​മ​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യ ക​ഠി​നം​കു​ളം ക​ൽ​പ്പ​ന ഒ​ലി​വ് വി​ല്ല,പി.​എ​ൻ.​ആ​ർ 17ൽ ​നി​ഖി​ൽ കെ. ​സാ​മു​വ​ൽ (22)നി​തി​ൻ കെ. ​സാ​മു​വ​ൽ (25) എ​ന്നി​വ​രെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
പ​രി​ക്കേ​റ്റ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ.​എം. ഷാ​ന​വാ​സ്, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ. ​സു​ഫി​ല, എ.​എ​സ്.​എ​സ്. സി​മി ,എ​സ്. ഷി​ബു ഡ്രൈ​വ​ർ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണ് സം​ഭ​വം. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ല​വ​ർ​ദ്ധ​ന​വും പൂ​ഴ്ത്തി വ​യ്പും പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​വ​ർ.
കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​ച്ച​ക്ക​റി​യും മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​ല കൂ​ട്ടി വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു​പ്രാ​വ​ശ്യം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​യി​ലെ​ത്തി താ​ക്കീ​ത് ന​ൽ​കി​യ​താ​ണ്.​ഇ​ന്ന​ലെ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​താ​ണ് ക​ട​യു​ട​മ​യെ ചൊ​ടി​പ്പി​ച്ച​ത്.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ർ​ദേ​ശാ​പ്ര​കാ​രം ക​ള​ക് ടറേറ്റി​ൽ നി​ന്ന് ഉ​ദ്യാ​ഗ​സ്ഥ​രെ​ത്തി ക​ട പൂ​ട്ടി സീ​ൽ ചെ​യ്തു.