ന​ന്ദി​യോ​ട് മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ആ​ലം​പാ​റ തോ​ട്ടി​ൽ
Monday, March 30, 2020 11:06 PM IST
പാ​ലോ​ട്: ന​ന്ദി​യോ​ട് മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടു​ന്ന ഓ​ട​ക​ൾ നി​റ​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ന​ന്ദി​യോ​ട് ജം​ഗ്ഷ​നി​ലു​ള്ള ഓ​ട​ക​ളി​ൽ​കൂ​ടി ഒ​ഴു​ക്കി​വി​ടു​ന്ന മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം ചെ​ന്നു വീ​ഴു​ന്ന​ത് ആ​ലം​പാ​റ തോ​ട്ടി​ലാ​ണ്. ആ​ലം​പാ​റ, തോ​ട്ടു​മു​ക്ക്, ഊ​ള​ൻ​കു​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കു​ളി​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ഈ ​തോ​ട്ടി​ൽ നി​ന്നാ​ണ്. കൊ​റോ​ണ രോ​ഗ ഭീ​തി​യി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ളു​ടെ ഭ​യം ഇ​ര​ട്ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത്.
നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ യാ​തൊ​രു ന​ട പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
​റോ​ഡു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട​യു​ടെ സ്ലാ​ബു​ക​ൾ മാ​റ്റി​യ​പ്പോ​ഴാ​ണ് ഈ ​നീ​ർ​ച്ചാ​ലി​ന്‍റെ സ്ഥി​തി ഇ​ത്ര​യും ഗു​രു​ത​ര​മാ​ണെ​ന്ന് അ​റി​യു​ന്ന​ത്.​വീ​ടു​ക​ളി​ലേ​യും ചി​ല ഹോ​ട്ട​ലു​ക​ളി​ലേ​യും ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ഈ ​ഓ​ട​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​ട​ക​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ ഓ​ട​ക​ൾ പ​ണി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വീ​ണ്ടും വെ​ള്ള​പൊ​ക്ക​വും ദു​ർ​ഗ​ന്ധ​വും രൂ​ക്ഷ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.