പ​ച്ച​ക്ക​റി​കൃ​ഷി; വി​ത്തു​വി​ത​ര​ണം തു​ട​ങ്ങി
Monday, March 30, 2020 11:06 PM IST
പേ​രൂ​ര്‍​ക്ക​ട: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഭ​ക്ഷ്യ​ഭ​ദ്ര​ത മു​ന്‍​നി​ര്‍​ത്തി പ​ച്ച​ക്ക​റി കൃ​ഷി​ക്കു​ള്ള വി​ത്തു​വി​ത​ര​ണം തു​ട​ങ്ങി. ശാ​സ്ത​മം​ഗ​ല​ത്ത് അ​ബ്ദു​ള്‍ മ​ജീ​ദ് ആ​രി​ഫാ​ബീ​വി ദ​മ്പ​തി​ക​ള്‍​ക്കും കു​മാ​രി ച​ന്ദ്രി​ക​യു​ടെ കു​ടും​ബ​ത്തി​നും വി​ത്ത് പാ​ക്ക​റ്റ് കൈ​മാ​റി​ക്കൊ​ണ്ട് വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ച്ച​ക്ക​റി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. ചീ​ര, പ​യ​ര്‍, വെ​ണ്ട, അ​മ​ര, മു​ള​ക് തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ര്‍​ക്കാ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ണ്ഡ​ല​ത്തി​ല്‍ താ​മ​സി​ക്കു​ന്ന, കൃ​ഷി​ക്ക് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ എം​എ​ല്‍​എ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 7012040345, 8891130053 എ​ന്നീ വാ​ട്ട്സ് ആ​പ്പ് ന​മ്പ​രു​ക​ളി​ലേ​ക്ക് മെ​സേ​ജ് ചെ​യ്യു​ക​യോ [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യോ ചെ​യ്യ​ണം.​പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ മു​ഖേ​ന​യാ​ണ് വി​ത്ത് പാ​ക്ക​റ്റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്.