മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക് "ത​ല​വേ​ദ​ന​യാ​കു​ന്നു'
Sunday, March 29, 2020 11:25 PM IST
വി​ഴി​ഞ്ഞം: ഇതരനാ​ടു​ക​ളി​ൽ പോ​യി ഉ​ൾ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ശേ​ഷം ക​ട​ൽ​മാ​ർ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്നു. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ഴി​ഞ്ഞം പു​ല്ലു​വി​ള, പൊ​ഴി​യൂ​ർ, അ​ടി​മ​ല​ത്തു​റ തീ​ര​ത്തു​കൂ​ടി 150ൽ​പ്പ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ത്തി.
ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ത്രി​യി​ൽ കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ക​ർ​ണാ​ട​ക, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യ​ശേ​ഷം​വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മാ​ത്രം എ​ത്തി​യ​ത് 60ൽ​പ്പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ്. പ​ട്രോ​ളിം​ഗി​നു​ണ്ടാ​യി​രു​ന്ന തീ​ര​ദേ​ശ പോ​ലീ​സ് ഇൗ ​സം​ഘ​ത്തെ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റ​ത്തെ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​രീ​ക്ഷ​ണ ക്യാ​മ്പു​ലേ​ക്കും അ​ടി​മ​ല​ത്തു​റ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി.​ക​ട​ൽ​ശാ​ന്ത​മാ​യ​തി​നാ​ൽ പ​രു​ത്തി​യൂ​ർ, കൊ​ച്ചു തു​റ, പു​തി​യ തു​റ, പു​ല്ലു​വി​ള, അ​ടി​മ​ല​ത്തു​റ, പൂ​വാ​ർ ,പൂ​ന്തു​റ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​മ​ടു​പ്പി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ പ​ല​രും ബ​ണ്ഡ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​ഗോ​വ​യി​ൽ നി​ന്നും മു​ന​മ്പ​ത്തു നി​ന്നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ​തു​റ​യി​ൽ വ​ള്ള​മ​ടു​പ്പി​ച്ച ഇ​രു​പ​തം​ഗ സം​ഘ​ത്തെ പു​ല്ലു​വി​ള​യി​ലെ നി​രീ​ക്ഷ​ണ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.​കൂ​ടാ​തെ ത​മി​ഴ്നാ​ട് തേ​ങ്ങാ​പ്പ​ട്ട​ണം തു​റ​മു​ഖ​ത്ത് നി​ന്ന് ഉ​ൾ​ക്ക​ട​ൽ മ​ത്സ്യ​ബ​ണ്ഡ​നം ക​ഴി​ഞ്ഞ് ര​ണ്ട് വ​ള്ള​ങ്ങ​ളി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഇ​രു​പ​തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം തീ​ര​ത്ത് ക​യ​റു​ന്ന​തി​നു​ള്ള ഊ​ഴം കാ​ത്ത് പൊ​ഴി​യൂ​ർ ക​ട​ലി​ലു​ണ്ട്.​ഇ​വ​രു​ടെ പ​ക്ക​ൽ​ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മീ​ൻ​ശേ​ഖ​ര​മു​ള്ള​തി​നാ​ൽ അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദം കി​ട്ടി​യാ​ലേ ബോ​ട്ട​ടു​പ്പി​ക്കാ​നാ​കു. അ​ന്യ​ജി​ല്ല​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ എ​ത്തി​ക്കാ​ൻ ജി​ല്ല​യി​ലെ തീ​ര​ങ്ങ​ളി​ൽ നി​ന്ന് വ​ള്ള​ങ്ങ​ൾ അ​യ​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​പ​ക്ഷെ നി​രീ​ക്ഷ​ണ ബോ​ട്ടു​ക​ളോ മ​റ്റ് ആ​ധു​നീ​ക സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ​യി​ട​വും എ​ത്തി​പ്പെ​ട്ട് വ​ള്ള​ങ്ങ​ളി​ൽ വ​രു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും തീ​ര​ദേ​ശ പോ​ലീ​സ് പ​റ​യു​ന്നു.