ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധ​ന നീ​ട്ടി​വ​യ്ക്ക​ണം
Sunday, March 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധ​ന നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​ധാ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ആ​ന​യ​റ ആ​ർ. കെ. ​ജ​യ​ൻ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. വ​രു​ന്ന ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണ് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. കൊ​റോ​ണ വ്യാ​പ​ന​വും ജ​ന​സ​മ്പ​ർ​ക്ക​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മാ​ർ​ച്ച് 31 വ​രെ​യു​ണ്ടാ​യി​രു​ന്ന ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​പ്രി​ൽ 14 വ​രെ പു​ന​രാ​രം​ഭി​ക്കാ​നാ​കി​ല്ലെ​ന്നും ന്യാ​യ​വി​ല വ​ർ​ധ​ന നീ​ട്ടി​വ​ച്ച​താ​യും ഇ​ന്ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ധാ​ര​ങ്ങ​ളു​ടെ അ​ണ്ട​ർ വാ​ലു​വേ​ഷ​ൻ ഒ​റ്റ ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യു​ടെ​യും കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും ഇ​പ്പോ​ൾ നി​ർ​ജ്ജീ​വാ​വ​സ്ഥ​യി​ലു​ള്ള ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ പേ​ൾ സൈ​റ്റ് പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ക​ഴി​യു​ന്ന​ത്ര ഇ ​സ്റ്റാ​മ്പ്, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സു​ക​ൾ സൈ​റ്റ് വ​ഴി ഒ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും ആ​ന​യ​റ ജ​യ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.