കൊ​റോ​ണ പ്രതി​രോ​ധ​മ​റ തീർത്ത്; പിജി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, March 29, 2020 11:25 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: കൊ​റോ​ണ വാ​ർ​ഡി​ലെ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പു​ത്ത​ൻ പ്ര​തി​രോ​ധ​മ​റ​യു​മാ​യി ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ.
നി​ല​വി​ൽ മാ​സ്ക്, ഗോ​ഗി​ൾ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ക​വ​ചം ഉ​ണ്ടെ​ങ്കി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും പു​റ​ത്തേ​യ്ക്ക് തെ​റി​ക്കു​ന്ന സ്ര​വ​ങ്ങ​ൾ മാ​സ്കി​ലും മ​റ്റും പ​റ്റി​പ്പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ശ്വാ​സ​കോ​ശ രോ​ഗ വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം വ​ർ​ഷ പി​ജി വി​ദ്യാ​ർ​ത്ഥി ഡോ. ​മു​ഹ​മ്മ​ദി​ന് തോ​ന്നി​യ ആ​ശ​യ​മാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രാ​വ​ർ​ത്തി​ക​മാ​യ​ത്. ഈ ​മു​ഖാ​വ​ര​ണം ഉ​പ​യോ​ഗി​ക്കു​ന്ന പ​ക്ഷം എ​ൻ 95 മാ​സ്കു​ക​ളി​ലേ​ക്കും ഗോ​ഗി​ൾ​സി​ലേ​ക്കും ഉ​ള്ള അ​ണു​പ്ര​സ​ര​ണം കു​റ​യു​ക​യും ഇ​വ​യു​ടെ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത ഏ​റു​ക​യും ചെ​യ്യു​ന്നു. അ​തു​വ​ഴി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്കു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​നാ​വു​മെ​ന്ന നേ​ട്ട​വു​മു​ണ്ട്. ചൈ​ന​യി​ലും ഇ​റ്റ​ലി​യി​ലു​മൊ​ക്കെ ഇ​ത്ത​രം മു​ഖാ​വ​ര​ണം ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടെ ല​ഭി​ക്കു​ന്ന സു​ര​ക്ഷാ ക​വ​ച​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഇ​വ ല​ഭി​ക്കു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് സ്വ​ന്ത​മാ​യി മു​ഖാ​വ​ര​ണം നി​ർ​മി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യ​ത്. ഓ​വ​ർ ഹെ​ഡ് പ്രൊ​ജ​ക്ട​ർ ഫി​ലി​മി​ന് പു​റ​ത്ത് തു​ണി ത​യ്ച്ചു​പി​ടി​പ്പി​ച്ച ശേ​ഷം അ​തി​നു മു​ക​ളി​ൽ പോ​ളി​ഫോം ഷീ​റ്റ് മു​റി​ച്ചെ​ടു​ത്ത് ഒ​ട്ടി​ച്ചു ചേ​ർ​ത്തോ​ണ് മു​ഖാ​വ​ര​ണം ത​യ്യാ​റാ​ക്കു​ന്ന​ത്. "ടി​എം​സി ഷീ​ൽ​ഡ്' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന മു​ഖാ​വ​ര​ണം ഒ​രെ​ണ്ണ​ത്തി​ന് അ​ഞ്ചു രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. ഡോ. ​മു​ഹ​മ്മ​ദി​നൊ​പ്പം ഭാ​ര്യ​യും ശ്വാ​സ​കോ​ശ രോ​ഗ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം വ​ർ​ഷ പി.​ജി വി​ദ്യാ​ർഛി​നി​യു​മാ​യ ഡോ. ​റി​ഹാ​ന ബ​ഷീ​ർ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ മൂ​ന്നാം വ​ർ​ഷ പി.​ജി വി​ദ്യാ​ർ​ഥിനി ഡോ. ​മ​റി​യം, മ​റ്റൊ​രു ഡോ​ക്ട​ർ ദ​മ്പ​തി​ക​ളാ​യ ഡോ. ​ഋ​ത്വി​ക് (സൈ​ക്യാ​ട്രി, ര​ണ്ടാം വ​ർ​ഷ പിജി വി​ദ്യാ​ർ​ഥി),ഡോ. ​സോ​ന (സ​ർ​ജ​റി, ര​ണ്ടാം​വ​ർ​ഷ പി.​ജി വി​ദ്യാ​ർ​ത്ഥി​നി) എ​ന്നി​വ​രാ​ണ് മു​ഖാ​വ​ര​ണ​ത്തി​ന്‍റെ അ​ണി​യ​റ ശി​ല്പി​ക​ൾ.