അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കും
Sunday, March 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും,സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കി​ൾ ത​ല​ത്തി​ൽ ആ​വ​ശ്യം വ​രു​ന്ന​ത​നു​സ​രി​ച്ച് ര​ണ്ടോ,മൂ​ന്നോ ക്യാ​മ്പു​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.​ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് മേ​യ​ർ നി​ർ​ദേ​ശം ന​ൽ​കി.​
ക്യാ​മ്പു​ക​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളും,ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും ഏറ്റെടുക്കും.​ ഇ​വി​ടേ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ന​ഗ​ര​സ​ഭ എ​ത്തി​ക്കും. അ​വ​രു​ടെ രീ​തി​ക്ക​നു​സ​രി​ച്ച് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തു ക​ഴി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത് .ആ​വ​ശ്യം വ​രു​ന്ന പ​ക്ഷം പാ​ച​ക തൊ​ഴി​ലാ​ളി​ക​ളെ​യും ന​ഗ​ര​സ​ഭ ത​ന്നെ ന​ൽ​കും.​
ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ താ​യാ​റാ​കാ​ത്ത അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യു​ള്ള​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​വി​ടെ ത​ന്നെ തു​ട​രാ​ൻ അ​നു​വാ​ദം ന​ൽ​കും.
അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ന​ഗ​ര​സ​ഭ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു ന​ൽ​കും.​അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി കി​ട​ക്കു​ന്നു​വെ​ന്ന് പ​രാ​തി ല​ഭി​ച്ച തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​നി​യി​ൽ മേ​യ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.