കോ​വി​ഡ് -19: വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ൽ 824 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, March 29, 2020 11:20 PM IST
വാ​മ​ന​പു​രം : വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ്- 19 വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജ്ജ​പ്പെ​ടു​ത്തി​യെ​ന്നും ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തേ​യും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും ഡി.​കെ.​മു​ര​ളി എം​എ​ൽ​എ വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്തു​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് എ​ന്നി​വ​രെ​ല്ലാം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​ല്ലാം ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഭാ​വി സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.​മ​ണ്ഡ​ല​ത്തി​ൽ 824 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
ഭാ​വി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ വേ​ണ്ടി​വ​ന്നാ​ൽ വാ​മ​ന​പു​രം കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം, ക​ല്ല​റ, പാ​ലോ​ട് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്, വെ​ഞ്ഞാ​റ​മൂ​ട് ഗ​വ. എ​ച്ച്എ​സ്എ​സ്എ​സ് എ​ന്നി​വ​യെ​ല്ലാം സ​ജ്ജ​മാ​ണ്.
എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ ത​യാ​റാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു കൊ​ടു​ത്തു വ​രു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെ​ടു​ത്താ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ളു​മാ​യി​അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ക്കു​ന്ന​തും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. അ​ത്യാ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ലും മ​റ്റു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ കൂ​ട്ടം കൂ​ടാ​തെ നി​ൽ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.