നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ 1266 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, March 29, 2020 11:20 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ്-19 നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ 1266 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. നി​ല​വി​ൽ ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.​നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ​വീ​ടു​ക​ളി​ൽ 339 പേ​രും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ൽ 234 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ളി​ൽ 158 പേ​രും ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ണ്ടൂ​ർ​കോ​ണം പ​ഞ്ചാ​യ​ത്തി​ലെ 165 പേ​ർ വീ​ടു​ക​ളി​ലും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് . മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ 181 പേ​ർ വീ​ടു​ക​ളി​ലും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ 185 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.