കോ​വി​ഡ് പ്ര​തി​രോ​ധം​ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്നു: ഡി​സി​സി
Sunday, March 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സി​പി​എം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ഡി​സി​സി.​ഇ​തു​സം​ബ​ന്ധി​ച്ച്ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. സ​ന്ന​ദ്ധം വോ​ള​ണ്ടി​യ​റ​ന്‍​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ ഡി​വൈ​എ​ഫ്ഐ​ക്കാ​രെ കു​ത്തി​നി​റ​ച്ച് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും മ​റ്റാ​ര്‍​ക്കും ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താ​നാ​വാ​തെ ഓ​ണ്‍​ലൈ​ന്‍ ബ്ലോ​ക്കു​ചെ​യ്യു​ക​യും ചെ​യ്തു. ദു​രി​ത​ര്‍​ക്ക് സ​ഹാ​യം ന​ല്‍​കാ​ന്‍ ത​യാ​റാ​യി വ​രു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പാ​സ് ഇ​ല്ലാ​ത്ത​തു​മൂ​ലം അ​തി​നു ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.