ലോ​ക്ക് ഡൗ​ൺ: ആ​കാ​ശ നി​രീ​ക്ഷ​ണ​ത്തി​ന് ഡ്രോ​ണു​ക​ള്‍
Sunday, March 29, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ വി​ല​ക്ക് ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി അ​നാ​വ​ശ്യ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന വി​പു​ല​മാ​ക്കി സി​റ്റി പോ​ലീ​സ്. കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​യോ​ഗി​ച്ചു. ഇ​ട​റോ​ഡു​ക​ളി​ല്‍ പ​ട്രോ​ളിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി.

പൂ​ന്തു​റ, വി​ഴി​ഞ്ഞം, കോ​വ​ളം, തു​മ്പ, വ​ലി​യ​തു​റ സ്റ്റേ​ഷ​നാ​തി​ര്‍​ത്തി​ക​ളി​ലും ന​ഗ​ര​ത്തി​ലും ആ​ള്‍​ക്കൂ​ട്ടം അ​റി​യാ​നും അ​ത് വ​ഴി ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നു​മാ​യി ആ​കാ​ശം വ​ഴി​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​നാ​യി സി​റ്റി പോ​ലീ​സ് ഡ്രോ​ൺ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ റ​സി​ഡ​ന്‍റ്സ് ഏ​രി​യ്ക​ളി​ൽ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നും ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷി​ക്കും. വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത 44 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

സി​റ്റി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം​അ​ഞ്ചു​വ​രെ 43 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യ​ത് നേ​മം പൂ​ജ​പ്പു​ര, വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 42 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 36 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും അ​ഞ്ച് ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റു​മാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.
ഈ ​വാ​ഹ​ന​ങ്ങ​ള്‍ എ​ല്ലാം ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞേ വി​ട്ടു ന​ല്‍​കു​ക​യു​ള്ളൂ​വെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.

അ​നാ​വ​ശ്യ സ​ഞ്ചാ​രം ഒ​ഴി​വാ​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ അ​തി​ര്‍​ത്തി അ​ട​ച്ചു കൊ​ണ്ടു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും, മ​രു​ന്നു​വാ​ങ്ങാ​നും, ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ള്‍​ക്കും മാ​ത്ര​മേ ആ​ള്‍​ക്കാ​രെ സി​റ്റി അ​തി​ര്‍​ത്തി ക​ട​ത്തി വി​ടു​ക​യു​ള്ളൂ.

ഇ​പ്പോ​ഴു​ള്ള ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ള്‍​ക്ക് പു​റ​മേ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കും. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ ജോ​ലി ഇ​ല്ലാ​ത്ത​തി​നാ​ൽ, ട്രാ​ഫി​ക് പോ​ലീ​സി​നെ കൂ​ടാ​തെ, ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം നി​റു​ത്തി വ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, ക്ഷേ​ത്ര സെ​ക്യൂ​രി​റ്റി ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി സി​റ്റി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി.

ഡ്യൂ​ട്ടി​യി​ലു​ള്ള മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്കും ഗ്ലൗ​സ്, മാ​സ്ക്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ ആ​വ​ശ്യ​ത്തി​ന് വി​ത​ര​ണം ചെ​യ്തു. അ​നാ​വ​ശ്യ​മാ​യി ആ​രേ​യും പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല.

അ​ത്യാ​വ​ശ്യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന്, ആ​ശു​പ​ത്രി സ​ർ​വീ​സ് എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​വൂ.​ത​ല​സ്ഥാ​ന​ത്ത് ക്വാ​റ​ന്‍റൈ​നാ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും അ​വ​രു​ടെ സു​ര​ക്ഷ​യും ആ​വ​ശ്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ബി ​സേ​ഫ് എ​ന്ന പേ​രി​ൽ ഒ​രു മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ലി​ങ്ക് സൈ​ബ​ർ സെ​ൽ വ​ഴി അ​വ​ർ​ക്ക് അ​യ​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​ർ ഇ​വ​രെ നേ​രി​ട്ടു സ​ന്ദ​ർ​ശി​ച്ചും, ഫോ​ണി​ലൂ​ടെ​യും ബ​ന്ധ​പ്പെ​ട്ട് ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ന​ട​പ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.