കോ​വി​ഡ് -19: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ സ​ജ്ജം
Sunday, March 29, 2020 12:07 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് -19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ തീ​വ്ര​ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ഒ​രു​ങ്ങി. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ളി​ലാ​യി 60 ബെ​ഡു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി ക്ര​മീ​ക​രി​ച്ചു.

കൂ​ടാ​തെ വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും, പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​റെ നാ​ളാ​യി അ​ട​ഞ്ഞു കി​ട​ന്നി​രു​ന്ന മു​റി​ക​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും, മു​റി​ക​ൾ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന എ​ത്തി ക്ലോ​റി​ൻ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ക്ര​മീ​ക​രി​ച്ച​ത്. വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ൾ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള​വ​ർ നേ​തൃ​ത്വം ന​ൽ​കി.