അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഭ​ക്ഷ​ണം ന​ൽ​കി
Sunday, March 29, 2020 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ൽ പോ​കു​വാ​ൻ ക​ഴി​യാ​തെ ലേ​ബ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ​ഭ ഭ​ക്ഷ​ണം ന​ൽ​കി. അ​ട്ട​കു​ള​ങ്ങ​ര, ശ്രീ​വ​രാ​ഹം, കി​ള്ളി​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന 400ൽ ​പ്പ​രം പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്.

കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും ഫോ​ർ​ട്ട് പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ​ഭ സം​സ്ഥാ​നാ​ധി​പ​ൻ കേ​ണ​ൽ നി​ഹാ​ൽ ഹെ​റ്റി​യ​റാ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം.കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യും സൗ​ജ​ന്യ സാ​നി​റ്റൈ​സ​ർ, മാ​സ്കു​ക​ൾ, ഗ്ലൗ​സു​ക​ൾ എ​ന്നി​വ ന​ൽ​കി​യി​രു​ന്നു.