നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ല്‍ സം​വി​ധാ​നം ആ​രം​ഭി​ച്ചു
Sunday, March 29, 2020 12:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ത​പാ​ലാ​പ്പീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ല്‍​സ് സം​വി​ധാ​ന​ത്തി​ന് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ചു. സേ​വിം​ഗ്സ്, പോ​സ്റ്റ​ല്‍ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ന്നീ സേ​വ​ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​സം​വി​ധാ​നം. ഇ​ന്ന​ലെ പ​ദ്ധ​തി​യു​ടെ ഫ്ളാ​ഗ് ഓ​ഫ് പോ​സ്റ്റു​മാ​സ്റ്റ​ര്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ നി​ര്‍​വ​ഹി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഇ​ന്ന​ലെ പെ​രു​ന്പ​ഴു​തൂ​ര്‍, കൂ​വ​ള​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സേ​വ​നം. നാ​ളെ രാ​വി​ലെ പ​ത്തി​ന് തി​രു​പു​റ​ത്തും 11.30 ന് ​പൂ​വാ​റും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ച്ച​ക്ക​ട​യി​ലും എ​ത്തി​ച്ചേ​രും. 31 ന് ​രാ​വി​ലെ പ​ത്തി​ന് അ​മ​ര​വി​ള​യി​ലും 11.30 ന് ​പ​ര​ശു​വ​യ്ക്ക​ലി​ലും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​റ​ശാ​ല​യി​ലും സേ​വ​നം ല​ഭ്യ​മാ​ണ്.

ഏ​പ്രി​ല്‍ ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ധ​നു​വ​ച്ച​പു​ര​ത്തും 11.30 ന് ​കാ​ര​ക്കോ​ണ​ത്തും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വെ​ള്ള​റ​ട​യി​ലും എ​ത്തു​ന്ന പോ​സ്റ്റ​ല്‍ വ​കു​പ്പി​ന്‍റെ ഈ ​സം​വി​ധാ​നം ഏ​പ്രി​ല്‍ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് പെ​രു​ങ്ക​ട​വി​ള​യി​ലും 11.30 ന് ​ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്തും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കാ​ട്ടാ​ക്ക​ട​യി​ലും എ​ത്തി​ച്ചേ​രും.