അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി
Sunday, March 29, 2020 12:06 AM IST
നെ​ടു​മ​ങ്ങാ​ട്: അ​മ്മ​ൻ​കൊ​ട കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും ക​ളി​ക്കോ​പ്പു​ക​ളു​മാ​യി വ​ന്ന് അ​ക​പ്പെ​ട്ട് പോ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ .കൊ​റോ​ണ വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്താ​ൽ പാ​ർ​ക്കി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ളെ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളേ​യും ഉ​പേ​ക്ഷി​ച്ച് ഉ​ട​മ​സ്ഥ​ൻ ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു.

താ​മ​സം സൗ​ക​ര്യം പോ​ലും ല​ഭ്യ​മ​ല്ലാ​തി​രു​ന്ന ഇ​വ​രെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഇ​ട​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ളി​ൽ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി.

ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ദി​വ​സ​ത്തെ​യും മൂ​ന്ന് നേ​ര​ത്തെ ഭ​ക്ഷ​ണ​വും ഡി​വൈ​എ​ഫ്ഐ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചു തു​ട​ങ്ങി. എ​സ്. ആ​ർ. ഷൈ​ൻ​ലാ​ൽ , എം. ​മ​നീ​ഷ് ,ജാ​ബി​ർ ഖാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ദി​നം ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ന്നു.