പ​ത്ര​വി​ത​ര​ണ​ത്തി​നെ​ത്തി​യ യു​വാ​വി​നെ പോ​ലീസ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, March 29, 2020 12:05 AM IST
പോ​ത്ത​ൻ​കോ​ട്: പ​ത്ര​വി​ത​ര​ണ​ത്തി​നെ​ത്തി​യ യു​വാ​വി​നെ പോ​ലീസ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി കി​ര​ണി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പോ​ത്ത​ൻ​കോ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ജം​ഗ്ഷ​നി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്നു. ഒ​രു പോ​ലീ​സു​കാ​ര​ൻ പ​ത്ര​വി​ത​ര​ണ​ത്തി​ന് ബൈ​ക്കി​ൽ എ​ത്തി​യ അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി കി​ര​ണി(23)​ന്‍റെ കൈ​യിൽ ക​യ​റി പി​ടി​ച്ചു വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം പോ​ലീ​സി​നോ​ട് പ​ത്ര വി​ത​ര​ണ​ത്തി​നെ​ത്തി​യ​താ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ചൂ​ര​ൽ വ​ടി കൊ​ണ്ട് യു​വാ​വി​നെ അ​ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും അ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ങ്കി​ൽ പ​ത്ര​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് പ്ര​ദേ​ശ​ത്തെ പ​ത്ര​വി​ത​ര​ണ​ക്കാ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വി​നെ ലം​ഘി​ച്ച് പ​ത്ര​വി​ത​ര​ണ​ക്കാ​രെ മ​ർ​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ത്ര​ഏ​ജ​ന്‍റു​മാ​രും വി​ത​ര​ണ​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലാ​യെ​ന്നും പ​ത്ര​വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​വ​രെ ത​ട​യി​ല്ലാ​യെ​ന്നും​പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ​ത്ര വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കി​ല്ലാ​യെ​ന്നും​ പോ​ത്ത​ൻ​കോ​ട്എ​സ്ഐ​അ​ജീ​ഷ്പ​റ​ഞ്ഞു.